മ​ഹാ​രാ​ഷ്ട്ര​യി​ലും ഹ​രി​യാ​ന​യി​ലും വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി; ബി.ജെ.പിയ്ക്ക് കുതിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing മ​ഹാ​രാ​ഷ്ട്ര​യി​ലും ഹ​രി​യാ​ന​യി​ലും വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി; ബി.ജെ.പിയ്ക്ക് കുതിപ്പ്

മ​ഹാ​രാ​ഷ്ട്ര​യി​ലും ഹ​രി​യാ​ന​യി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. ഇ​രു​സം​സ്ഥാ​ന​ത്തും വ്യ​ക്ത​മാ​യ ലീ​ഡു​മാ​യി ബി.ജെ.പിനയിക്കുന്ന എ​ൻ​.ഡി.​എ മു​ന്നേ​റു​ക​യാ​ണ്. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ക്കും വി​ധ​മാ​ണ് എ​ൻ.​ഡി​.എ​യു​ടെ മു​ന്നേ​റ്റം. മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച 156 മ​ണ്ഡ​ല​ങ്ങ​ളി​ൽ 107ലും ​ബി.​ജെ.​പി-ശിവസേന സഖ്യം ലീ​ഡ് ചെ​യ്യു​ക​യാ​ണ്. യു.​പി.​എ 43 ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ അ​ഞ്ചി​ട​ത്തും മു​ന്നി​ലു​ണ്ട്.

ഹ​രി​യാ​ന​യി​ൽ ബി.​ജെ​.പി 46 മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നി​ലു​ണ്ട്. കോ​ൺ​ഗ്ര​സി​ന് 11 ഇ​ട​ങ്ങ​ളി​ലാ​ണ് ലീ​ഡ്. പോ​ളിം​ഗ് ദി​വ​സം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ഹ​രി​യാ​ന​യി​ൽ ബി.​ജെ​.പി​ക്ക് വ​ൻ വി​ജ​യ​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.
18 സം​സ്ഥാ​ന​ങ്ങ​ളി​ലെ 49 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സ​ത്താ​റ, ബി​ഹാ​റി​ലെ സ​മ​സ്തി​പു​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഇ​ന്ന​റി​യാം.

0Shares