മോഹന്‍ലാലിൻ്റെ തീപ്പൊരി ആക്ഷനും ഡയലോഗുമായി ഒടിയൻ്റെ ട്രെയിലര്‍ എത്തി

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ലാലിൻ്റെ  തീപ്പൊരി ആക്ഷനും ഡയലോഗുമായി ഒടിയൻ്റെ  ട്രെയിലര്‍ എത്തി


കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്.

https://www.youtube.com/watch?v=wT_YIpbNMa4

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയര്‍ നായികയാകുമ്പോള്‍ പ്രകാശ് രാജ് വില്ലനായി എത്തുന്നു. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.

0Shares