മോഹന്‍ലാലിൻ്റെ ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍; ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing മോഹന്‍ലാലിൻ്റെ  ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍; ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

കൊച്ചി: പ്രഖ്യാപിച്ചതു മുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തിനായി മോഹന്‍ലാല്‍ ഗംഭീര മേക്ക് ഓവറായിരുന്നു നടത്തിയിരുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത് ചിത്രീകരിച്ചത്. ഒടിയൻ്റെ യൗവന കാലം അവതരിപ്പിക്കുന്നതിനു ലാലേട്ടന്‍ അമ്പരിപ്പിക്കുന്ന മേയ്ക്ക് ഓവര്‍ നടത്തിയിരുന്നു. ലാലേട്ടൻ്റെ  രൂപമാറ്റം കാണിച്ചുകൊണ്ടുളള ചിത്രം സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലിൻ്റെ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍. ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിനെ കൂടാതെ പ്രകാശ് രാജ്, നരേന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും ഒടിയനില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റെ ണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹരികൃഷ്ണന്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ഷാജികുമാറാണ്. പാലക്കാട്, വാരണാസി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലോക്കേഷനുകളായത്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് പാട്ടുകള്‍ പാടിയിരിക്കുന്നു. മലയാളത്തിലെ എറ്റവു ചിലവേറിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ഒടിയന്‍ പരമാവധി 300 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണ സമയത്തിനിടെ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മേയ്ക്കിങ്ങ് വീഡിയോ വൈറലായിരിക്കുകയാണ്. ആക്ഷന് എറെ പ്രാധാന്യമുളള ചിത്രത്തില്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന രംഗങ്ങളുണ്ടാവുമെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

0Shares