മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കല്‍; മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരം: വി.മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കല്‍; മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരം: വി.മുരളീധരന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ”രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ പാര്‍ട്ടിയിലുള്ള ആളുകള്‍ തമ്മിലുണ്ടാകും. അതൊക്കെയുള്ളപ്പോള്‍ തന്നെ ജനാധിപത്യ മര്യാദകള്‍ പാലിക്കുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം കാണിക്കുന്നവര്‍ ചെയ്തുപോന്നിട്ടുള്ളത്.

നിര്‍ഭാഗ്യവശാല്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അതുണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്നും” വി. മുരളീധരന്‍ പറഞ്ഞു. പിണറായി വിജയനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ എന്നിവരും മോജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.

0Shares