മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന് കോൺ​ഗ്രസ് നേതാവ്: പരാതിയുമായി ബി.ജെ.പി; ആഹ്വാനം എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്ന് കോൺ​ഗ്രസ് നേതാവ്: പരാതിയുമായി ബി.ജെ.പി; ആഹ്വാനം എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍

നരേന്ദ്രമോദിയെയും അമിത് ഷായെയും കൊന്നുകളയാന്‍ ആഹ്വാനം ചെയ്ത് തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണൻ. കണ്ണനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്നാട് ബി.ജെ.പി. കണ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഡി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുനടത്തിയ പ്രസംഗത്തിലാണ് നെല്ലൈ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷവിഭാഗം മോദിയെയും അമിത് ഷായെയും കൊന്നുകളയണമെന്നായിരുന്നു പ്രസംഗത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആരും അത് ചെയ്യുന്നില്ല” – എന്നായിരുന്നു നെല്ലൈ കണ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മോശം പരാമര്‍ശം നടത്തിയതിന് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ ആവശ്യപ്പെട്ടു. കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി.

0Shares