
വാരണാസി: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരില്‍ മോദിയുടെയും യോഗിയുടെയും ചിത്രം വരച്ച യുവതിയെ ഭര്‍തൃഗൃഹത്തില്‍ നിന്ന് പുറത്താക്കി. നഗ്മ പര്‍വീന്‍ എന്ന യുവതി താന്‍ വരച്ച ചിത്രങ്ങള്‍ തന്റെ ഭര്‍ത്താവായ പര്‍വേസ് ഖാനെ കാണിക്കുകയായിരുന്നു. നഗ്മയ്ക്ക് ഭ്രാന്താണെണും മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച നഗ്മയ്ക്കു തങ്ങള്‍ക്കൊപ്പം ജീവിക്കാനുള്ള അര്‍ഹതയില്ലെന്നുമാണ് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞത്. ചിത്രം കണ്ട് കോപാകുലനായ പര്‍വേസ് നഗ്മയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി ഭര്‍ത്താവും അമ്മയും പീഡിപ്പിച്ചിരുന്നതായും കാണിച്ച് നഗ്മയുടെ പിതാവ് ഷംസര്‍ ഖാന്‍ പാരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മകളെ ഭര്‍തൃഗൃഹത്തില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് നഗ്മയുടെ പിതാവ് പര്‍വേസിന്റെ വീട്ടിലെത്തുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
