മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ ഇനി വെള്ളിത്തിരയിലേക്ക്. സിനിമയില്‍ മോദിയായി എത്തുന്നത് ബോളിവുഡ് താരവും ബി.ജെ.പി എംപിയുമായ പരേഷ് റാവലാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റാവല്‍ തന്നെയാണ് പുറത്ത് വിട്ടത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് റാവല്‍ പറഞ്ഞു. വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1994 ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തീയേറ്ററുകളില്‍ എത്തും. ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥ റിലീസിന് തയാറെടുത്തിരിക്കുകയാണ്. മേരികോം, ഭാഗ് മില്‍ഖാ ഭാഗ്, പാഡ്മാന്, തുടങ്ങി നിരവധി ജീവചരിത്ര സിനിമകളാണ് കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡില്‍ ഇറങ്ങിയത്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(05.06.2018)
ഇന്നത്തെ ചോദ്യം
തമിഴ്നാടുമായും കര്‍ണാടകവുമായും അതിര്‍ത്തി പങ്കിടുന്ന, കേരളത്തിലെ ഒരേ ഒരു ജില്ല?
A). കാസര്‍കോട്
B). വയനാട്
C). ഇടുക്കി
E). പാലക്കാട്
C) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്സര് ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (04.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കാക്ക
വിജയി: രാജേഷ് കൈന്താര്‍, പരവനടുക്കം, കാസര്‍കോട്.