മോഡി 56 ഇഞ്ചിന്‍റെ നെഞ്ചളവ് കാണിക്കുന്നത് തന്‍റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാന്‍; കാരണം അദ്ദേഹം ദുര്‍ബലനാണ്, അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്: പ്രിയങ്കാ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing മോഡി 56 ഇഞ്ചിന്‍റെ നെഞ്ചളവ് കാണിക്കുന്നത് തന്‍റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാന്‍; കാരണം അദ്ദേഹം ദുര്‍ബലനാണ്, അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്: പ്രിയങ്കാ ഗാന്ധി

കാണ്‍പുര്‍: രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോഡി തന്‍റെ 56 ഇഞ്ചിന്‍റെ നെഞ്ചളവ് കാണിക്കുന്നത് തന്‍റെ ദൗര്‍ബല്യത്തെ മറച്ചു വെക്കാനാണെന്നും പ്രിയങ്ക കാണ്‍പൂരില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

‘തനിക്കെതരിരെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങളെ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവ് പേടിക്കില്ല. അങ്ങനെയുള്ള ഒരു നേതാവ് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കില്ല. ഈ സര്‍ക്കാര്‍ ദുര്‍ബലമാണ്. ഈ പ്രധാനമന്ത്രി ദുര്‍ബലനാണ്. അദ്ദേഹത്തിന് ഇച്ഛാശക്തിയില്ല. 56 ഇഞ്ചിന്‍റെ നെഞ്ചളവുമായി അദ്ദേഹം എന്തിനാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. കാരണം അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിന് ഭരണഘടനയേയും ദുര്‍ബലമാക്കണം എന്നുണ്ട്’- പ്രിയങ്ക പറയുന്നു.

അതേപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും രാഹുല്‍ ഗാന്ധിയേയും പരസ്പരം താരത്മ്യം ചെയ്യുകയും ചെയ്തു പ്രിയങ്ക. ‘നിങ്ങള്‍ ഈ രണ്ടാളുകളെ നിങ്ങള്‍ നോക്കൂ. ഒരാള്‍ക്ക് അസഹിഷ്ണുതയാണ്, മറ്റയാള്‍ക്ക് ദിവസവും നിരവധി ആക്ഷേപങ്ങളാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്. ബി.ജെ.പി രാഹുലിനെ ദിനംപ്രതി വ്യക്തിപരമായി ആക്ഷേപിക്കുകയാണ്’.

എന്നാല്‍ രാഹുല്‍ ഗാന്ധി അതിനെയൊക്കെ പുഞ്ചിരിച്ചു കൊണ്ടാണ് നേരിടുന്നതെന്നും സ്വയം പുരോഗതി കാംക്ഷിക്കുന്ന രാഹുല്‍ വിമര്‍ശകരെ അടിച്ചമര്‍ത്താറില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഇതിനാണ് രാഷ്ട്രീയമായ ഇച്ഛാശക്തി എന്ന് പറയുന്നത്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

0Shares