മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടി ആദ്യം ബലാല്‍സംഗത്തിനിരയാക്കി; പുറത്തുപറയുമെന്ന് ഭയന്ന് ശ്രീലക്ഷ്മിയെ ഞെരിച്ച് കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടി ആദ്യം ബലാല്‍സംഗത്തിനിരയാക്കി; പുറത്തുപറയുമെന്ന് ഭയന്ന് ശ്രീലക്ഷ്മിയെ ഞെരിച്ച് കൊന്നു

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കുളത്തൂപ്പുഴയില്‍ റബര്‍ തോട്ടത്തില്‍കാണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധു രാജേഷി(35)നെ പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാട്ടി ലൈംഗിക പീഡനത്തിനിരയാക്കി. അവശനിലയിലായ കുട്ടിയുടെ അവസ്ഥകണ്ടപ്പോള്‍ സംഭവം പുറത്തറിയുമെന്ന് ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അഞ്ചല്‍ ഏരൂര്‍ പുഞ്ചിരിമുക്കില്‍ തെങ്ങുവിളവീട്ടില്‍ മനോജിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് വ്യാഴ്യാഴ്ച രാവിലെ കുളത്തൂപ്പുഴ ചന്ദനക്കാവ് ആര്‍.പി.എല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തില്‍ കണ്ടത്. സര്‍ക്കാര്‍എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനൊപ്പമാണ് ബുധനാഴ്ച രാവിലെ പെണ്‍കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് പോയത്. അമ്മൂമ്മയോടൊപ്പം സ്‌കൂളില്‍പോകാനിറങ്ങിയ പെണ്‍കുട്ടിയെ താനും ആവഴിക്കാണെന്നു പറഞ്ഞാണ് കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ സ്‌കൂളിലെത്തിയ ബന്ധുവായ സ്ത്രീ ശ്രീലക്ഷ്മിയെ തിരക്കിയെങ്കിലും വന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ട്യൂഷന്‍ സെന്ററിലോ സ്‌കൂളിലോ എത്തിയിട്ടില്ലെന്ന് അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി വൈകിയും പൊലീസ് പരിശോധ നടത്തിയെങ്കിലും പെണ്‍കുട്ടിയെയോ രാജേഷിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാജേഷിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കൃത്യത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോകാതെ രാജേഷ് സമീപത്തെ വിറക് പുരയില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നു രാവിലെ രാജേഷിനെ സംശയകരമായ രീതിയില്‍ കണ്ട തോട്ടം തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് പോലിസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വിവരിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തൂര്‍പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ഇന്നു രാവിലെ തോട്ടം തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

0Shares