മൂന്ന് പേരിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയിൽ പ്രധാന ശത്രുവാര്?; തലസ്ഥാനത്ത് മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് പേരിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയിൽ പ്രധാന ശത്രുവാര്?; തലസ്ഥാനത്ത് മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

മൂന്ന് മുന്നണികൾക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂർവ്വം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ വാശിയേറിയ പ്രചരണമാണ് നടന്നത്. എ.കെ ആന്‍റണിയേയും ഉമ്മൻ ചാണ്ടിയേയും റോഡ് ഷോകളിൽ രംഗത്ത് ഇറക്കിയായിയരുന്നു അവസാന ദിവസം കോൺഗ്രസിന്‍റെ ശക്തിപ്രകടനം.

പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയാണ് കുമ്മനത്തിന്‍റെ പ്രചരണത്തിന് അവേശം പകർന്നത്. സംസ്ഥാന ദേശീയ നേതാക്കളെ ആദ്യമുതൽ തന്നെ ഇടുതമുന്നണിയും അണിരത്തിയിരുന്നു. മുന്ന് പേരിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയിൽ പ്രധാന ശത്രുവാര് എന്നതായിരുന്നു മുന്നണികളെ കുഴക്കിയ പ്രധാന പ്രശ്നം. നേതാക്കളേക്കൊണ്ടെല്ലാം ഉന്നയിപ്പിച്ച് ശബരിമല സജ്ജീവമാക്കി നിർത്താൻ ബി.ജെ.പി ശ്രമിച്ചു. ആദ്യം അവഗണിച്ചെങ്കിലും പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ ശബരിമലയിൽ നിലപാട് വ്യക്തമാക്കിയും ബി.ജെ.പിയെ പ്രധാന എതിരാളി കണ്ടുമായിരുന്നു ഇടതുമുന്നണിയുടെ പ്രചരണം.

0Shares