തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് എത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. തുടര്‍ന്ന് സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനമായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി തിങ്കളാഴ്ച പകല്‍ 11ന് നിയമസഭാ സമുച്ചയത്തില്‍ വെച്ച് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. വൈകീട്ട് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി എറണാകുളം ഗസ്റ്റ്ഹൗസില്‍ താമസിക്കും .
ഏഴിന് രാവിലെ ബോള്‍ഗാട്ടി പാലസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമൊപ്പം പ്രാതല്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 11ന്് തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ സെന്റിനറി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് 12: 30ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും. 2.45 ന് കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിക്ക് തിരിക്കും.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍