ചെന്നൈ: കൈയ്യേറ്റവും ഖനനവും ക്വാറിയും മൂന്നാറിന്റെ ജൈവവൈവിധ്യം ഇല്ലാതാക്കി പരിസ്ഥിതിയെ നശിപ്പിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് കൈയ്യേറ്റത്തിനെതിരെ സ്വമേധയാ കേസെടുത്തു. നിയമങ്ങള്‍ കാറ്റില്‍ പറത്തി വന്‍കിട ഭൂമാഫിയകള്‍ അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും കുന്നുകള്‍ ഇടിച്ച് നിരപ്പാക്കിയും ക്വാറികള്‍ നിര്‍മ്മിച്ചും പരിസ്ഥിതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെയാണ് ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്.

വനം വകുപ്പിനും ഇടുക്കി ജില്ലാ കളക്ടര്‍ക്കും ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചിരിക്കുകയാണ്. വനംപാരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ഡോ. പി. ജ്യോതി മണിയുടെ ബെഞ്ചാണ് അടുത്തമാസം മൂന്നാം തീയ്യതി കേസ് പരിഗണിക്കുന്നത്.