മുംബൈ: മുംബൈയില്‍ ജനവാസ പ്രദേശത്ത് ചെറു വിമാനം തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് ലാന്‍ഡിങ്ങിനായി താഴ്ന്ന് പറക്കുന്നതിനിടെ തകര്‍ന്നുവീണത്. മുബൈ സര്‍വോദയ നഗറില്‍ പണി പുരോഗമിക്കുന്ന കെട്ടിടത്തിന് സമീപമാണ് വിമാനം വന്നു പതിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം നിലപതിച്ചതോടെ തീ ആളിപടരുകയും വിമാനം പൂര്‍ണമായും കത്തിയമരുകയും ചെയ്തു.
സ്ഥലത്ത് പോലീസും അഗ്നിശമന സേനയുടെയും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ വ്യക്തതയുണ്ടായിട്ടില്ല അഞ്ചുപേരുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു എന്നാണ് വിവരം
