
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാര്‍ക്കു ദാന വിവാദത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടുന്നു. എം.ജി സര്‍വകലാശാലയില്‍ അദാലത്ത് നടത്തി മാര്‍ക്ക് കൂട്ടി നല്‍കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം നിലപാട് വ്യക്തമാക്കാമെന്നും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ മുന്‍വിധിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വഭാവികമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി എം.ജി സര്‍വകലാശാലയിലെ അദാലത്തില്‍ പങ്കെടുത്താണ് മാര്‍ക്ക് ദാനം നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
