
ചെമ്പൂര്: മുന്‍ ദൂരദര്ശന് അവതാരക കാഞ്ചന് നാഥ്(58) പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് മരിച്ചു. മുംബൈയിലെ ചെമ്ബൂരില്‍ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കഞ്ചന്റെ ശരീരത്തിലേക്കു തെങ്ങ് പതിക്കുകയായിരുന്നു. വീടിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍തന്നെ ആളുകള്‍ ഓടിക്കൂടിയെങ്കിലും കഞ്ചന്റെ ജീവന് രക്ഷിക്കാനായില്ല. സമീപത്തെ കടകളില്‍ നില്ക്കുകയായിരുന്നവര് തെങ്ങിനടിയില്‍ അകപ്പെട്ട ഇവരെ വലിച്ചെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.

സമീപത്തെ കടയിലെ സി. സി. ടി. വി കാമറയില്‍ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അപകടത്തിനു കാരണമെന്നും അപകടമുണ്ടാക്കിയ തെങ്ങ് വെട്ടാന്‍ മുന്‍പ് അനുമതി തേടിയിരുന്നെങ്കിലും കോര്പറേഷന് അനുമതി നല്‍കിയില്ലെന്നും കഞ്ചന്റെ ബന്ധുക്കള്‍ ആരോപിച്ചു. സി. സി. ടി. വി ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ദുരദർശനിലെ മുൻ അവതാരികയാണ് കാഞ്ചന. നിരവധി മ്യൂസിക് പരിപാടികളുടെ അവതാരികയായി പ്രവർത്തിച്ചിട്ടുണ്ട്.
വീഡിയോ കാണാം :
https://www.youtube.com/watch?v=RzqshHlqr5E
