
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉണ്ടായത് വണ്ടിച്ചെക്കുകളുടെ പ്രവാഹം. 2018 പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ ചെക്കുകളിൽ 578 ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു.

6.31 കോടി രൂപയുടെ ചെക്കുകൾ മടങ്ങി. തുക തിരിച്ചുകിട്ടാൻ നടപടി എടുത്തതിലൂടെ 5.80 കോടി രൂപ തിരിച്ചുകിട്ടി. ഇനി 331 വണ്ടിച്ചെക്കുകളിൽ തീർപ്പാകാൻ ബാക്കിയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
