കണ്ണൂർ: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ എല്ലാവരേയും കൊന്ന സൗമ്യ എന്ന യുവതി സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗമാണെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്. ബി.ജെ.പി യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കലാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രേഖാമൂലം പരാതി ലഭിച്ചിരിക്കുന്നത്.
അവിഹിത ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയ സൗമ്യ സി.പി.എം പിണറായി ലോക്കല്‍ കമ്മറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ് എന്നിങ്ങനെയായിരുന്നു ലസിതയുടെ കുറിപ്പിലെ വാചകങ്ങള്‍. ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയായിരുന്നു. ഇതിനെതിരെ സി.പി.ഐ.എം നിയമ നടപടികള്‍ സ്വീകരിക്കുകയാണുണ്ടായത്. ലസിതാ പാലയ്ക്കലിൻ്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജനാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ലസീതക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമോ എന്ന് കണ്ടറിയാം.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രേഖാമൂലം പരാതി ലഭിച്ചു; ബി.ജെ.പി വനിതാ നേതാവ് അകത്താകുമോ..?