മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് ലാവലിന്‍ കേസില്‍നിന്ന് രക്ഷതേടിയുള്ള ചര്‍ച്ചയ്ക്ക്; ആരോപണവുമായി രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് ലാവലിന്‍ കേസില്‍നിന്ന് രക്ഷതേടിയുള്ള ചര്‍ച്ചയ്ക്ക്; ആരോപണവുമായി രമേശ്‌ ചെന്നിത്തല

ലാവലിന്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയോട് കൂട്ടുകൂടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് ലാവലിന്‍ കേസില്‍നിന്ന് രക്ഷതേടിയുള്ള ചര്‍ച്ചയ്ക്കായാണെന്നും അദ്ദേഹം ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടം ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലായിലെ യു.ഡി.എഫിന്‍റെ തോല്‍വി ജനം നല്‍കിയ താക്കീതാണ്. ഒന്നിച്ചുനിന്നില്ലെങ്കില്‍ ജനം പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് തോല്‍വിയെന്നും ചെന്നിത്തല വ്യക്തമാക്കി.

0Shares