മുംബൈ നഗരത്തില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഗതാഗതം താറുമാറായി വെള്ളക്കെട്ടില്‍ വീണ ബൈക്ക് യാത്രക്കാരി ബസ് കയറി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ നഗരത്തില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഗതാഗതം താറുമാറായി വെള്ളക്കെട്ടില്‍ വീണ ബൈക്ക് യാത്രക്കാരി ബസ് കയറി മരിച്ചു

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ. രണ്ടു ദിവസമായി തുടര്‍ന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കി. വെള്ളക്കെട്ടില്‍ വീണ ബൈക്ക് യാത്രക്കാരി ബസ് കയറി മരിച്ചു. ജോലിക്കാര്‍ കുറഞ്ഞതോടെ മിക്കവാറും ഓഫീസുകള്‍ നേരെത്തെ തന്നെ അടച്ചു . സ്‌കൂളുകളും കോളേജുകളും അവധി പ്രഖ്യാപിച്ചു. ഗതാഗത സംവിധാനം പലയിടങ്ങളിലും പൂര്‍ണമായും നിലച്ച നിലയിലാണ്. മിക്കയിടങ്ങളിലും റോഡുകളും വെള്ളത്തിനടിയിലായിരുന്നു. ഇതോടെ ജോലിക്ക് പോകുന്നവരാണ് കഷ്ടത്തിലായിരിക്കുന്നത്. പല സ്ഥലങ്ങളിലും മുട്ടിന് മുകളിലാണ് വെള്ളം കയറിയിക്കുന്നത്. ദാദര്‍, സയണ്‍, പരേല്‍ , കുര്‍ള, വിദ്യാവിഹാര്‍, അന്ധേരി, മലാഡ്, ജോഗേശ്വരി, താനെ, തുടങ്ങിയ സ്ഥലങ്ങളാണ് വെള്ളക്കെട്ടില്‍ വലയുന്നത്. നിരവധി പേരാണ് റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റോപ്പുകളിലുമായി മണിക്കൂറുകളോളം ചിലവഴിച്ചു വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരിക്കുന്നത്. ചിലയിടങ്ങളില്‍ റെയില്‍ പാളങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. 1240.8 മില്ലീ മീറ്റര്‍ മഴയാണ് മുംബൈയില്‍ ഇതുവരെ ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ സാധാരണ ലഭിക്കാറുള്ള മഴയുടെ 49.34 ശതമാനം ലഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇവിടെ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യത. മുംബൈ തീരത്തിന് മുകളിലൂടെ കടന്നുപോകുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് മഴ ശക്തമാകാനുള്ള കാരണമായത്. ഗ്രേറ്റര്‍ മുംബൈ, താനെ,പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

0Shares