കണ്ണൂര്‍: മാഹിയില്‍ വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പറമ്പത്ത് ഷമേജാണ് മരിച്ചത്. ഷമേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവഴിയാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന ഷമേജിനെ ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ വെട്ടേറ്റു മരിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നയുടന്‍ ഓട്ടോ ഡ്രൈവറായ ഷമോജിനും വെട്ടേല്‍ക്കുകയായിരുന്നു. പറമ്പത്ത് മാധവന്റെയും വിമലയുടെയും മകനാണ് ഷമേജ്. ഭാര്യ: ദീപ. മകന്‍: അഭിനവ്. സഹോദരി: ഷെമി.
മാഹിയില്‍ വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു