മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നു; രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറന്നു; രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പൂനെ: വൈദ്യശാസ്ത്ര ഞെട്ടിപ്പിച്ച് കൊണ്ട് മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പെണ്‍കുട്ടി പിറന്നു. ഇങ്ങനൊരു സംഭവം രാജ്യത്ത് ആദ്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്. പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രിയില്‍ വച്ചാണ് ഇരുപത്തിയെട്ടുകാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍ ആണ് തന്റെ ഗര്‍ഭപാത്രം മകള്‍ക്ക് നല്‍കിയത്. ഒരിക്കല്‍ ഗര്‍ഭം അലസിയതോടയാണ് മീനാക്ഷി വാലന്റെ മകളുടെ ഗര്‍ഭപാത്രം തകരാറിലായത്. ഗര്‍ഭപാത്രം മാറ്റി വച്ചതിന് പിന്നാലെ ഐ.വി.എഫ് രീതിയിലൂടെയാണ് കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് പെണ്‍കുട്ടി പിറന്നത്. ഏഷ്യ പസഫിക് മേഖലയില്‍ ഇത്തരത്തില്‍ ആദ്യമായാണ് മാറ്റി വച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് പിറക്കുന്നതെന്നാണ് ഡോ.ശൈലേഷ് വിശദമാക്കുന്നത്. ഇതിന് മുന്‍പ് സ്വീഡനിലും അമേരിക്കയിലുമാണ് ഗര്‍ഭപാത്രം മാറ്റി വച്ച് കുഞ്ഞ് പിറന്നിട്ടുള്ളത്. ഗര്‍ഭപാത്രം മാറ്റിവക്കല്‍ ശസ്ത്രക്രിയയും അതുവഴിയുള്ള ജീവന്റെ പിറവിയും കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സ്വന്തം ശരീരത്തില്‍ നിന്നും കുഞ്ഞ് എന്ന പ്രത്യാശയ്ക്കുള്ള വഴിയൊരുക്കുന്നതാണ്.

0Shares