മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഒരുയുവതി; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറലാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഒരുയുവതി; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറലാകുന്നു

ജോധ്പൂര്‍: സാധാരണ മൃഗങ്ങള്‍ പരസ്പരം മുലയൂട്ടുന്ന സംഭവങ്ങളും കാഴ്ചകളും അത്ര പുതുമയല്ല. എന്നാല്‍ മാതൃത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിച്ചു മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന ഒരു രാജസ്ഥാനി യുവതിയുടെ ചിത്രം വൈറലാകുകയാണ്. പരമ്പരാഗത ബാന്ദ്നി ലെഹംഗയും ആഭരണങ്ങളുമണിഞ്ഞാണ് യുവതി മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്. പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്. ഇതോടെ യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത്. ബിലോവ്ഡ് ഇന്ത്യ എന്ന പേരില്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ് ഖന്ന. അതിനിടയിലാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതി ശ്രദ്ധയില്‍ പെട്ടത്. യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നത്. നേരത്തെയും അനാഥരായ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ട്. ബിഷ്ണോയി സമുദായക്കാരിയാണ് യുവതി. മൃഗങ്ങളോടും പരിസ്ഥിതിയോടും ബിഷ്ണോയി സമുദായക്കാര്‍ക്കുള്ള സ്നേഹം പ്രശസ്തമാണ്. ഈ സമുദായത്തിലെ സ്ത്രീകള്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും വരുന്നുണ്ട്.

0Shares