ലണ്ടന്‍: മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. മറ്റൊരു ആക്രമണം കൂടി രാജ്യത്തുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് തെരേസ മെയ് അറിയിച്ചത്.
ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ആഗോള ഭീകര സംഘടനയായ ഐ.എസാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ മാഞ്ചസ്റ്റര്‍ സ്വദേശിയായ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.