മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്കൂള്‍ കുട്ടികള്‍ മരിച്ചു. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്. 32 കുട്ടികളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്.
കാണാതായവര്‍ക്ക് വേണ്ടി കടലില്‍ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിലെ കപ്പലും മുംബൈ തീരത്തുനിന്നുള്ള കപ്പലുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്ടറുകളും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അതിനിടേ ജൂഹു തീരത്ത് കടലില്‍ ഏഴു പേരുമായി പോയ ഹെലികോപ്ടറും കാണാതായിട്ടുണ്ട്. ഒ.എന്‍.ജിസിയിലെ അഞ്ച് ജീവനക്കാര്‍ അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ടു പേര് പൈലറ്റുമാരാണ്. മുംബൈ തീരത്തുനിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലിനു മുകളില്‍ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ഹെലികോപ്ടറിനായി കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ജൂഹു വിമാനത്താവളത്തില്‍ നിന്ന് രാവിലെ പുറപ്പെട്ട ഹെലികോപ്ടര്‍ ആണ് കാണാതായത്. പവന് ഹാന്‍സ് കമ്പനിയുടെയാണ് കോപ്ടര്‍. കടലിലെ ഓയില്‍ റിഗിലേക്ക് പോയതായിരുന്നു ഹെലികോപ്ടര്‍. എന്നാല്‍ ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. 10.30 ഓടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.
മഹാരാഷ്ട്രയില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്കൂള്‍ കുട്ടികള്‍ മരിച്ചു; ജുഹു വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ കാണാതായി