കൊച്ചി: മലയാളത്തിലാദ്യമായി ഒരു വാട്‌സപ്പ് കൂട്ടായ്‌മ ചലചിത്രമൊരുക്കുന്നു. നിറമുള്ള സ്വപ്നങ്ങളുമായി കൊട്ടക്കമ്പൂരിലെ വട്ടവടയില്‍ നിന്ന് മഹാരാജാസിലെത്തിയ അഭിമന്യു എന്ന രക്തനക്ഷത്രത്തിൻ്റെ ദാരുണ രക്തസാക്ഷിത്വത്തിന് ആര്‍.എം.സി.സി ചുവപ്പിൻ്റെ കൂട്ടുകാര്‍ ചലചിത്ര ഭാഷയൊരുക്കുകയാണ്. അഭിമന്യുവിൻ്റെ ചോരകൊണ്ട് വരച്ചിട്ട നന്മയുടെ കഥ പറയുന്ന സിനിമയിൽ മലയാളികളുടെ നെഞ്ച് പിളർത്തുന്ന കാഴ്ചകളായിരിക്കും ഉണ്ടാവുക. അഭ്രപാളികളിൽ മാനവികതയുടെ പുതിയ ചരിത്രം രചിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം.
വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അജയ് ഗോപാല്‍ വരികളും സംഗീതവും നിര്‍വ്വഹിക്കുന്നു. യുവ എഴുത്തുകാരന്‍ ഹാരൂണ്‍ റഷീദ്, സുനില്‍ ദത്ത്, ഇസ്മയില്‍ കാവില്‍, സരീഷ് ലച്ചു തുടങ്ങിയവരാണ് ഈ സിനിമയുടെ അണിയറയില്‍.
മഹാരാജാസിലെ അഭിമന്യുവിൻ്റെ കഥ സിനിമയാകുന്നു; വാട്ട്‌സാപ് കൂട്ടായ്മയുടെ ആദ്യചിത്രത്തിൻ്റെ ചിത്രീകരണം ഉടന്‍