
ഭുവനേശ്വർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛിക മരണമായി ചിത്രീകരിച്ച് ഒഡീഷ സർക്കാരിന്റെ ബുക്ക്ലെറ്റ്. സംസ്ഥാനത്തെ സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ബുക്ക്ലെറ്റിലാണ് വിവാദ പരാമർശമുള്ളത്.

”Our Bapuji: A Glimpse’ എന്ന പേരിൽ പുറത്തിറക്കിയ രണ്ട് പേജ് ബുക്ക്ലെറ്റിലാണ് മഹാത്മാ ഗാന്ധിയുടെ മരണം യാദൃച്ഛികമാണെന്ന് വിവരിക്കുന്നത്. ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തോട് അനുബന്ധിച്ചാണ് ഒഡീഷ സർക്കാർ ബുക്ക്ലെറ്റ് പുറത്തിറക്കിയത്.
