മസ്ക്കറ്റ്: ഇനിമുതല്‍ ഒമാനില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ ശരിക്കും ശ്രദ്ധിച്ചില്ലെങ്കില്‍ മൂന്ന് മാസം തടവില്‍ കഴിയേണ്ടി വരും. കാല് നടക്കാര്‍ക്ക് അനുവദിച്ച സ്ഥലത്ത് കൂടെ മാത്രമേ നടക്കാന്‍ പാടുള്ളൂവെന്നും സീബ്ര ലൈന്‍ ഉണ്ടോ എന്നും നോക്കി നടക്കാത്തവര്‍ക്കാണ് 10 റിയാല്‍ ഫൈന്‍ ഈടാക്കുന്നത്.

തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ 100 റിയാല്‍ പിഴയും മൂന്ന് മാസം തടവും ലഭിക്കും. കാല് നടയാത്രക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയുമായി ഒമാന്‍ മന്ത്രായം ഈ തീരുമാനമെടുത്തത്.