മസാല ബോണ്ട‌് പലിശ വിവാദം എന്നത് മസാല ദോശയല്ല; കിഫ‌്ബി/ മസാല ബോണ്ട‌് എന്നിവയെ അറിയാം

  • Post category:news
  • Reading time:2 mins read
You are currently viewing മസാല ബോണ്ട‌് പലിശ വിവാദം എന്നത് മസാല ദോശയല്ല;  കിഫ‌്ബി/  മസാല ബോണ്ട‌് എന്നിവയെ അറിയാം

കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). 11.11.1999-ൽ രൂപമാകുകയും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം കേരള സർക്കാർ ധനകാര്യവകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ഇത്.

കിഫ്ബിയുടെ ആദ്യ യോഗം 2016 നവംബർ ഏഴിനാണ് ചേർന്നത്. 48 പദ്ധതികൾക്ക് യോഗം അനുമതി നൽകി. വനം വകുപ്പിനു 100 കോടി, ആരോഗ്യം – 149 കോടിയുടെ രണ്ടു പദ്ധതികൾ, വ്യവസായം– 1264 കോടി, ഐ.ടി – 351 കോടി, ജലവിഭവം– 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്ത്‌ – 611 കോടി എന്നിങ്ങനെയാണ് വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 272 കോടിയുടെ മൂന്നു മേൽപാലങ്ങൾക്കും അനുമതി നൽകി. ആകെ 4004.86 കോടി ചെലവു വരുന്ന പദ്ധതികൾക്ക് ആദ്യഗഡുവായി 1740.63 കോടി വേണ്ടിവരും. ഈ തുക ബോണ്ടുകൾ ഇറക്കി കണ്ടെത്താൻ എസ്.ബി.ഐ. ക്യാപിനെ ചുമതലപ്പെടുത്തി.

കിഫ‌്ബിയിലൂടെ ഏറ്റെടുത്ത വൻവികസന പദ്ധതികൾ നടപ്പാക്കാനാവശ്യമായ ധനസമാഹരണ മാർഗങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്‍റെ ഭാഗമാണ‌് മസാല ബോണ്ടിന്‍റെ പലിശ സംബന്ധിച്ച‌് ഉയർത്തിവിടുന്ന വിവാദം. പണമില്ലാത്തതിനാൽ കിഫ‌്ബി പദ്ധതികൾ നടപ്പാക്കാനാകില്ലെന്ന‌് പ്രചരിപ്പിച്ച പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയ‌്ക്ക‌് ഏറ്റ വലിയ തിരിച്ചടിയായി മസാല ബോണ്ടിന‌് ലഭിച്ച സ്വീകാര്യത. കിഫ‌്ബി അവതരിപ്പിക്കുന്ന വിവിധ വിഭവ സമാഹരണങ്ങൾക്കും ഇതേ സ്വീകാര്യത ലഭിക്കുമെന്ന‌് ഉറപ്പായപ്പോഴാണ‌് ആശയക്കുഴപ്പം സൃഷ്ടിക്കാനാകുമോയെന്ന‌് നോക്കുന്നത‌്. കേന്ദ്രമാകുമ്പോൾ പ്രശ‌്നമില്ല, കേരളമാകുമ്പോൾ നിലതെറ്റും

കേന്ദ്രസർക്കാരുമായി വർഷങ്ങളായി സഹകരിക്കുന്ന കമ്പനിയാണ‌് സി.ഡി.പി.ക്യു. ഇന്ത്യാ സർക്കാരിന്‍റെ സെക്യൂരിറ്റികളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപവുമുണ്ട‌്. കമ്പനി കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് നിക്ഷേപം നടത്തുന്നതാണ‌് ചെന്നിത്തല വലിയ പ്രശ്നമായി ഉയർത്തുന്നത‌്. ഇതിലൂടെ കേരളത്തിന്‍റെ അഭിമാനമായിമാറിയ സംരംഭത്തെ ഇല്ലായ‌്മ ചെയ്യാനാണ‌് ശ്രമിക്കുന്നത‌്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനതല സംരംഭം വിദേശ വിപണിയിൽനിന്ന‌് മൂലധനം സമാഹരിക്കുന്നത്. കിഫ‌്ബി ഇറക്കിയ മസാല ബോണ്ടിന‌് 9.723 ശതമാനമാണ് പലിശനിരക്ക്. ആഴത്തിൽ വിശകലനം നടത്തിയിട്ടാണ് ബോണ്ടിറക്കുന്നതിനുള്ള സമയം നിശ്ചയിച്ചതെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു.
ബാങ്കുകളടക്കം ബോണ്ടിറക്കിയത‌് ഉയർന്ന പലിശയ‌്ക്ക‌്

ആഭ്യന്തര വിപണിയിൽനിന്ന‌് കഴിഞ്ഞ ഒരുവർഷത്തിനിടെ കിഫ്ബിയേക്കാൾ വളരെ ഉയർന്ന ക്രെഡിറ്റ‌് റേറ്റിങ്ങുള്ള ഏജൻസികൾ വായ്പയെടുത്തത് കുറഞ്ഞത് 9.87 ശതമാനത്തിനാണ്. അതും 100ൽ താഴെ കോടിയുടെ ചെറിയ ബോണ്ടുകൾ. മികച്ച ക്രെഡിറ്റ‌് റേറ്റിങ‌് സ്ഥാപനമായ ക്രിസിൽ ആഭ്യന്തരവിപണിയിൽ എ പ്ലസ‌് റേറ്റിങ‌് നൽകിയ ആന്ധ്ര സർക്കാരിന്‍റെ ക്യാപ്പിറ്റൽ റീജ്യൺ ഡെവലപ‌്മെന്റ് അതോറിറ്റി ആഭ്യന്തര ബോണ്ടുകൾ ധനംസമാഹരിച്ചത് 10.34 ശതമാനത്തിനാണ്. 2000 കോടി സമാഹരിച്ചു. ഇതിന്‍റെ പലിശ മൂന്നുമാസത്തിലാണ‌് നൽകേണ്ടത‌്. മുടങ്ങിയാൽ നിരക്ക‌് കൂടും.

വൻകിട പൊതുമേഖലാ ബാങ്കുകളും വിപണിയിൽനിന്ന‌് ധനസമാഹരണം നടത്തുന്നു. സെൻട്രൽ ബാങ്ക് ബോണ്ടിന‌് 11.75 ശതമാനം പലിശ നൽകണം. ഐഒബി 300 കോടി രൂപ 11.7 ശതമാനത്തിനാണ‌് സമാഹരിച്ചത‌്. സൗത്ത് ഇന്ത്യൻ ബാങ്ക് കഴിഞ്ഞ മാർച്ചിൽ 250 കോടി സമാഹരിച്ചത‌് 11.75 ശതമാനം പലിശ നിരക്കിലുമാണ‌്.

കിഫ‌്ബി 2018 മാർച്ചിൽ ആഭ്യന്തരവിപണയിൽ ബോണ്ട‌് ഇറക്കാൻ ഉദ്ദേശിച്ചപ്പോൾ 10.25 ശതമാനം പലിശ ആവശ്യമാണ‌് ഉയർന്നത‌്. തുടർന്നാണ‌് വിദേശവിപണിയിലടക്കമുള്ള സാധ്യതകൾ തേടാൻ തീരുമാനിച്ചത‌്.
വിപണിയിലെ മാറ്റങ്ങൾ ബാധിക്കില്ല

പലിശനിരക്ക് നിർണയിക്കുന്നതിൽ നിർണായകം സ്ഥാപനത്തിന്‍റെ റേറ്റിങ്ങാണ്. ഇന്ത്യാ സർക്കാരിന്‍റെ റേറ്റിങ‌് ബിബിബി- ആണ്. അതിനു താഴെയേ കിഫ്ബി പോലുള്ള സ്ഥാപനത്തിന് റേറ്റിങ‌് ലഭിക്കൂ. കിഫ‌്ബി റേറ്റിങ‌് ബിബി ആണ‌്‌. അന്തർദേശീയ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളുടെ കെടുതിയിൽനിന്ന‌് മോചിതമാണ‌് മസാല ബോണ്ടിന്‍റെ ആകർഷണീയത. 50000 കോടിയുടെ നിക്ഷേപ പദ്ധതികളാണ‌് കിഫ‌്ബി വഴി മുന്നോട്ടുവയ‌്ക്കുന്നത‌്. ഇത്രയും നിക്ഷേപം ബാങ്ക‌് വായ‌്പവഴി കണ്ടെത്താനാകില്ല. വിവിധ ധനസമാഹരണ മാർഗങ്ങൾ വിനിയോഗിക്കേണ്ടിവരുന്നു. മസാല ബോണ്ടിന‌് ലഭിച്ച സ്വീകാര്യത ഇതര ധനസമാഹരണ മാർഗങ്ങൾക്കും സഹായകമാകും.

0Shares