മഴയ്ക്ക് ശമനം, പ്രളയ ജലം ഇറങ്ങിത്തുടങ്ങി: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

  • Post category:news
  • Reading time:1 min read
You are currently viewing മഴയ്ക്ക് ശമനം, പ്രളയ ജലം ഇറങ്ങിത്തുടങ്ങി: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

ചെങ്ങന്നൂര്‍:ചെങ്ങന്നൂരില്‍ മഴയ്ക്ക് ശമനം ഉണ്ടായതും പ്രളയ ജലം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വിപുലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരും ഉപകരണങ്ങളും ബോട്ടുകളും വന്നതോടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിക്കാനായിരുന്നു. ഇന്നും നിരവധി പേരെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് രക്ഷാസംഘം.എങ്കിലും മഴ പൂര്‍ണ തോതില്‍ മാറി നില്‍ക്കാത്തത് ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കി ഡാമിന്റെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തിയത് ആശങ്കപ്പെടുത്തുന്നു. തിരുവവന്‍വണ്ടൂര്‍, കല്ലിശേരി, പാണ്ടനാട്, മുളപ്പുഴ, ഇടനാട് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആളുകള്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ സൈന്യവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

0Shares