
കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്തലജെ. കേരളത്തിലുള്ളവര്‍ മംഗലൂരുവില്‍ ചെയ്തത് എന്താണെന്ന് കണ്ടതാണ്. കേരളത്തില്‍നിന്നും വരുന്നവരുടെ ഉദ്ദേശം വ്യക്തമല്ല.

കേരളത്തില്‍നിന്നുള്ളവരുടെ വാഹനങ്ങള്‍ പരിശോധിക്കണം. മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ പേരിൽ മാത്രം കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധിച്ചാൽ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവർ വരുന്നത്? ഇത്രയധികം വാഹനങ്ങൾ ഇങ്ങോട്ട് എന്തിന് വരുന്നു? വേറെ ഉദ്ദേശങ്ങൾ ഇവർക്കുണ്ടോ, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു.
