മലയാളി നഴ്‌സുമാര്‍ക്കും തിരിച്ചടി; സൗദിയില്‍ സ്വദേശിവത്ക്കരണം നഴ്സിങ് മേഖലയിലേക്കും

  • Post category:news
  • Reading time:1 min read
You are currently viewing മലയാളി നഴ്‌സുമാര്‍ക്കും തിരിച്ചടി; സൗദിയില്‍ സ്വദേശിവത്ക്കരണം നഴ്സിങ് മേഖലയിലേക്കും

അബുദാബി: സ്വദേശിവത്ക്കരണം നഴ്സിങ് മേഖലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സൗദി. ഇതിന്റെ ഭാഗമായി നഴ്സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്സുമാരെ നിയമിക്കുമെന്നും എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനി അറിയിച്ചു.

സ്വദേശി വനിതകളുടെ കുറവ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി സ്വിഹ കമ്പനിയുടെ ആരോഗ്യ സാങ്കേതികകാര്യ വകുപ്പ് തലവന്‍ ഡോ.അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു. സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഘട്ടംഘട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരും. 2020 ആകുമ്പോഴേക്കും നഴ്സ്മാരുടെ എണ്ണം എണ്ണായിരമാക്കാനാണ് പദ്ധതിയെന്നും ഡോ.അന്‍വര്‍ പറഞ്ഞു.

0Shares