തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അന്‍പത്തിയെട്ട്. മെയ് 21 നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല. കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്ക്കാന് തുടങ്ങിയിട്ട് 38 വര്‍ഷത്തോളമായി.
പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കൈനിറയെ സിനിമകളാണ് ഇക്കുറി മോഹന്‍ലാലിനുള്ളത്. ആദ്യ റിലീസായെത്തുന്ന നീരാളിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി മലയാള സിനിമയുടെ സ്വന്തം താരരാജാവായി മാറിയ നടന്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. തിരനോട്ടത്തിലൂടെ തിരശ്ശീലയിലേക്ക് കൗമാരകാലം മുതല്‍ത്തന്നെ അഭിനയത്തോട് താല്പര്യമുണ്ടായിരുന്നു മോഹന്‍ലാലിന്. തിരനോട്ടം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്നം കാരണം ചിത്രം വെളിച്ചം കണ്ടില്ല.
മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ ആ പരിപാടിക്ക് തിരനോട്ടം എന്ന പേരായിരുന്നു നല്‍കിയത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് പിന്നീട് മോഹന്‍ലാലിന്റെ മുഖം വെള്ളിത്തിരയില്‍ തെളിഞ്ഞു കണ്ടത്. നരേന്ദ്രന് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക് ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാനരേന്ദ്രന്‍, ഇതായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ്. വില്ലനായി തുടക്കം കുറിച്ച താരം പിന്നീട് നായകനിലേക്കും മലയാള സിനിമയെ ഒന്നടങ്കം കൈയ്യിലൊതുക്കാന്‍ കെല്‍പ്പുള്ള താരവുമായി മാറുകയായിരുന്നു. നടനവിസ്മയമായി ഇന്നും അദ്ദേഹം സിനിമയില്‍ സജീവമാണെന്ന് മാത്രമല്ല അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും മലയാളിക്ക് കഴിയില്ല. സിനിമയില്‍ 38 വര്‍ഷമായി മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട്. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. 330 ലധികം ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഇതുവരെ എത്ര സിനിമയിലഭിനയിച്ചുവെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിനുത്തരം നല്‍കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ ഉത്തരംമുട്ടിപ്പോവും.
അവാര്‍ഡിലും മുന്നില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെത്തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. അഞ്ചു തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. 10 തവണ സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആട്ടക്കലാശം, ചെപ്പ്, താളവട്ടം, ചിത്രം, ഭരതം, കിരീടം, വിയറ്റനാം കോളനി, ഉസ്താദ്, ദൃശ്യം, പുലിമുരുകന്, ഒപ്പം, നീരാളി ഇപ്പോള്‍ ഒടിയനിലേക്കെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. സോഷ്യല്‍ മീഡിയയില്‍ സജീവം സിനിമയെക്കുറിച്ചുള്ള പ്രചാരണത്തിനായി പലരും ശക്തമായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണത്തെ ആഘോഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയിരിക്കുകയാണ് ഇപ്പോള്‍. ആശംസയോടെ സിനിമാപ്രേമികള്‍ മാത്രമല്ല മോഹന്‍ലാലിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. യുവതാരങ്ങളും സംവിധായകരുമൊക്കെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി: ഇന്നത്തെ ചോദ്യം (21.05.18)
2. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
A). പി.കെ ശ്രീമതി
B). കെ.ആര്. ഗൗരിയമ്മ
C). എം കമലം
D). എം.ടി പത്മ
E).ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ https://www.facebook.com/channelrbnews ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയി ആരാണെന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്.ബിയിലൂടെ അറിയാനാകും. വിജയികളെ ചാനല്‍ ആര്.ബി ഓഫീസില്‍ നിന്നും ഫോണിലൂടെയും അറിയിക്കും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ ചാനല്‍ ആര്.ബിയുടെ സ്റ്റുഡിയോയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്സര് ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230044 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഇന്നലെ(20. 05. 2018 )നടന്ന മല്‍സരത്തിലെ ചോദ്യത്തിന്റെ ശരിയുത്തരം: യമുന. മല്‍സര വിജയി: കെ.വി നിധീഷ് (ഇരിയണ്ണി, ബേപ്പ്)