മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.

സൗദി: ജിദ്ദയില്‍ സെയില്‍സ്മാനായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു.മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ആണ് ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രക്കിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് ഫൈസല്‍ നാട്ടില്‍നിന്ന് ജിദ്ദയില്‍ തിരിച്ചത്തെിയത്. ജിദ്ദയില്‍ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്റെ മകനാണ്. ഭാര്യ: ശിബിന നസ്റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കും.

0Shares