
മലപ്പുറം: എടക്കര പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന് തീയിട്ടത് ബിജെപി-ആര്.എസ്എഎസുകാര് ഉള്‍പ്പെട്ട സംഘം. സംഘത്തിന് നേതൃത്വം നല്കിയ ബി.ജെ.പി ജില്ലാ നേതാവായ വി.പി.രത്നാകരനെ പോലീസ് തിരയുകയാണ്. നിലവില്‍ ആർ.എസ്എസ് പ്രവർത്തകരായ കൌക്കാട് പള്ളിയാളിതൊടിക സുനില്‍കുമാര്‍ (30), മുപ്പിനി സ്വദേശി പള്ളത്ത് അഭിലാഷ് (28) എന്നിവരാണ് അറസ്റ്റിലായത്.

എടക്കര ടൗണിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഷോപ്പ് കക്കാടിലേക്ക് മാറ്റിയിരുന്നു.വെള്ളിയാഴ്ച ബിവറേജസ് പ്രവർത്തനം ആരംഭിച്ചതോടെ ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു കൊണ്ടിരിക്കെയാണ് ബിജെപി മദ്യശാലയ്ക്ക് തീയിട്ടത്. ഫർണിച്ചറും മദ്യശേഖരവുമുൾപ്പെടെ 35 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.
