മറ്റു അറബ് രാഷ്ട്രങ്ങൾ ഒറ്റപെടുത്തുമ്പോൾ ഇവർ പിന്തുണ പ്രക്യപിച്ചു; കാസർകോട്ടെ യുവാക്കൾ ഖത്തറിൽ പെരുന്നാൾ ആഘോഷിച്ചത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മറ്റു അറബ് രാഷ്ട്രങ്ങൾ ഒറ്റപെടുത്തുമ്പോൾ ഇവർ പിന്തുണ പ്രക്യപിച്ചു; കാസർകോട്ടെ യുവാക്കൾ ഖത്തറിൽ പെരുന്നാൾ ആഘോഷിച്ചത് ഇങ്ങനെ

ഖത്തർ: ഖത്തറിലെ കാസർക്കോട്ടുകാരുടെ ഈ പെരുന്നാൾ ആഘോഷം ഖത്തർ ശൈഖിന്‌ പിന്തുണനൽകുന്നതായിരുന്നു. മറ്റു അറബ് രാഷ്ട്രങ്ങൾ ഉപരോധമേർപെടുത്തി ഒറ്റപെടുത്തുമ്പോൾ അന്നം തരുന്ന രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാൻ ഈ ചെറുപ്പക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്ടെ ഭാഗമായി പെരുന്നാൾ ആഘോഷം ഖത്തർ ശൈഖിനോടുള്ള ആദരവായി മാറ്റി.

കാസർകോട് നിവാസികളായ നൂറോളം ഖത്തർ പ്രവാസി യുവാക്കളാണ് ഖത്തർ ശൈഖിന്റെ ചിത്രവും പേരും ആലേഖനം ചെയ്ത വസ്ത്രമണിഞ്ഞത്. ഖത്തർ നോടുള്ള സ്നേഹ വായ്പുകൾ അടങ്ങിയ ഒരേ വസ്ത്രമണിഞ്ഞു പെരുന്നാൾ ആഘോഷിച്ച ഈ യുവാക്കൾ ഖത്തറിലെ സ്വദേശികളിലും വിദേശികളിലും കൗതുകം ഉണർത്തി.പെരുന്നാൾ സംഗമവും സൗഹൃദം പുതുക്കലും അടക്കം വിവിധ പരിപാടികളോടെ ആയിരുന്നു ഇവരുടെ പെരുന്നാൾ ആഘോഷം.

0Shares