
യു. പി: ഉത്തർപ്രദേശിലെ ബി. ആര്. ഡി മെഡിക്കല്‍ കോളെജിലെ ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്ക ജ്വരമാണെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം, ഓക്സിജൻ കിട്ടാതെയുള്ള ശിശുമരണ നിരക്ക് എഴുപത് കഴിഞ്ഞു. നിരവധി കുട്ടികൾ ഇപ്പോഴും ഗുരുതരാവസ്ഥയിലി. സി. യുവിലാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ആശുപത്രിക്ക് അകത്തുചെന്ന് മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കണം. ആശുപത്രി വാര്‍ഡുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാം. അവരെ തടയരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലങ്ങളായി ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് കണ്ടതാണ് താന്‍. തുടര്‍ന്നും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും വികാരഭരിതനായി മുഖ്യമന്ത്രി വ്യക്തമാക്കി.

ശിശുമരണങ്ങളില്‍ സമഗ്ര അന്വേഷണം വേണം. പ്രത്യേക അന്വേഷണ സംഘം മരണങ്ങളെക്കുറിച്ച് അന്വേഷിക്കും. ഉച്ചയ്ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തുന്നത്. ജനരോഷം ഭയന്ന് കനത്ത സുരക്ഷാവലയമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
