
മരടിലെ പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകള്‍. ഉടമകൾ പരാതി നല്‍കിയതോടെ മരട് ഫ്ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി. ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ വ്യക്തമാക്കി.

പൊളിക്കല്‍ ചുമതലയേറ്റ എഡിഫെയ്സ്, വിജയ സ്റ്റീല്‍ കമ്പനികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം ഇനി പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്കാണ്. 325 ഫ്ലാറ്റുകളിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങളാണ് ഇങ്ങനെ നീക്കി തുടങ്ങിയിട്ടുള്ളത്. മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കേണ്ട പാര്‍പ്പിട സമുച്ചയങ്ങളിലെ ജനലുകളും വാതിലും, സാനിറ്ററി ഉപകരണങ്ങളുമടക്കം പൊളിച്ച് നീക്കുന്ന ജോലികള്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഉടമകളുടെ പുതിയ പരാതികള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. നാല് പാര്‍പ്പിട സമുച്ഛയിത്തിലെയും അസോസിയേഷനുകളും വ്യക്തികളുമടക്കം നിരവധിപേര്‍ പരാതിയുമായി ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. കട്ടളയും ജനലുകളുമടക്കം പൂര്‍ണ്ണമായും നീക്കാനുള്ള സമയം നഗരസഭ അനുവദിച്ചില്ലെന്നും ഉടമകള്‍ പരാതിപ്പെടുന്നു.
