മന്ത്രിയുടെ ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് കൊണ്ടു വന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; നിയമ നടപടിക്കൊരുങ്ങി മംഗളം ചാനല്‍.

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രിയുടെ ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് കൊണ്ടു വന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; നിയമ നടപടിക്കൊരുങ്ങി മംഗളം ചാനല്‍.

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ വിവാദ ഓഡിയോ പുറത്തു വിട്ടതിനെതിരെ മംഗളം ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷ പ്രകടനം. മംഗളം ചാനല്‍ വാര്‍ത്ത പുറത്ത് വിട്ട രീതിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നത്. നീലചിത്രങ്ങളെ വെല്ലുന്ന മാധ്യമ സംസ്‌കാരമെന്നാണ് ഇതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപം.

മംഗളവുമായി ബന്ധമുള്ള ആരോ ആണ് എ.കെ ശശീന്ദ്രനുമായി സംസാരിച്ചതെന്നും ആരോപണമുണ്ട്. മംഗളം മറ്റ് പ്രമുഖരുടെ ഫോണ്‍കോളുകള്‍ വരെ ചോര്‍ത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മംഗളം ചാനല്‍ അധികൃതര്‍.

0Shares