മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കാൻ ബിവറേജസ്

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കാൻ ബിവറേജസ്

ഇനി മുതല്‍ ബിവറേജസ് കോര്‍പറേഷന്‍ മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കും. മദ്യത്തിന്‍റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബിവറേജസ് ലക്ഷ്യം. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഈ സര്‍വ്വേ ക്രോഡീകരിച്ച് ഈ മാസം 20ന് ഹെഡ് ഓഫീസിന് കൈമാറണമെന്നാണ് എം.ഡി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശം . ഇതിനായി പ്രത്യേക ഫോം ബിവറേജസ് വിതരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

യുവാക്കള്‍ കൂടുതലായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന എക്‌സൈസ് വകുപ്പിന്‍റെ കണ്ടെത്തലാണ് ബിവറേജസ് കോര്‍പറേഷന്‍ സര്‍വ്വേ നടത്താനുള്ള പ്രധാനകാരണം.

 

0Shares