മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം; അനധികൃതമായി മദ്യവില്‍പന നടത്തിവന്ന സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം; അനധികൃതമായി മദ്യവില്‍പന നടത്തിവന്ന സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു

അനധികൃതമായി മദ്യവില്‍പന നടത്തിയ സ്ത്രീക്കെതിരെ കേസെടുത്ത് എക്‌സൈസ്. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭനക്കെതിരെയാണ് നൂറനാട് എക്‌സൈസ് കേസ് എടുത്തത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ഗിരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപയ്ക്കാണ് വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവര്‍ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നല്‍കിയാണ് ശോഭന കച്ചവടം നടത്തിവന്നത്. ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്‌സൈസ് ഷാഡോ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു.

0Shares