മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍. മതവികാരം വൃണപ്പെടുത്തുന്ന പ്രസ്ഥാവനയുടെ പേരിലാണ് പഞ്ചാബ് പോലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ഹിന്ദു ഇതിഹാസമായ രാമായണം രചിച്ച വാല്‍മീകി മഹര്‍ഷിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേസിലാണ് ബോളിവുഡ് താരം രാഖി സാവന്തിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
ലുധിയാന കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാല്‍മീകിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും അത് വാല്‍മീകി വിഭാഗത്തില്‍ പെട്ടവരുടെയും മതവികാരത്തെ വൃണപ്പെടുത്തിയെന്നും ആരോപിച്ച് ലഭിച്ച പരാതിയിന്‍മേലാണ് കേസ്. കേസില്‍ മാര്‍ച്ച് 9 ന് രാഖിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട്.