മണിക് സർക്കാരിനോട് ത്രിപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബി.ജെ.പി നേതാവ്; അധികാരത്തിലേറും മുന്‍പേ സി.പി.എമ്മിന്റെ ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആര്‍.എസ്.എസ്. ആക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing മണിക് സർക്കാരിനോട് ത്രിപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബി.ജെ.പി നേതാവ്; അധികാരത്തിലേറും മുന്‍പേ സി.പി.എമ്മിന്റെ ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആര്‍.എസ്.എസ്. ആക്രമണം

അഗര്‍ത്തല: മണിക് സർക്കാരിനോട് തൃപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബി.ജെ.പി നേതാവ് ഹിമന്ത് ബിശ്വ ശർമ്മയുടെ ആഹ്വാനം. മണിക് സർക്കാരിന് ഇനി വെറും മൂന്ന് നാഴിക മാത്രമാണുള്ളത്. ഒന്നെങ്കിൽ സി.പി.ഐ.എമ്മിന് സ്വാധീനമുള്ള പശ്ചിമ ബംഗാളിലേക്ക് പോകാം. അതല്ലെങ്കിൽ കേരളത്തിൽ ഇപ്പോഴും ഭരണമുണ്ട്. ഇനി മൂന്ന് വർഷംകൂടിയേ ഭരണമുള്ളൂ. അതുകൊണ്ട് കേരളത്തിലേക്ക് പോകാമെന്നും അതും സ്വീകാര്യമല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പോകാമെന്നും ഹിമന്ത് പറഞ്ഞു.

അതേ സമയം തന്നെ, അധികാരത്തിലേറുംമുന്നെ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി-ഐ.പി.എ.ഫ്ടി ക്രിമിനലുകൾ രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയ ആർ.എസ്എസ് ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. സി.പി.എമ്മിന്റെ ഓഫീസുകൾക്കും പാർടി പ്രവർത്തകരുടെ വീടുകൾക്കെതിരെയുമാണ് കനത്ത ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമമല്ലാതെ മറ്റൊന്നും ബി.ജെ.പിയിൽനിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

0Shares