
രണ്ടാം വരവിലും തന്റെ സിനിമാ പ്രവേശം വൻവിജയമാക്കിയ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർക്ക് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം. ഈ ദിവസം താൻ അഭിനയിച്ച പുതിയ സിനിമയായ ‘ഉദാഹരണം സുജാത’ യുടെ ടീസർ പുറത്തുവിട്ടാണ് താരം ആഘോഷിച്ചത്. ചെങ്കല്‍ ചൂളയിലെ സാധാരണ താമസക്കാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ഉദാഹരണം സുജാത.
ചിത്രത്തിന്റെ ടീസറും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സുജാതയെന്ന ടൈറ്റില്‍ റോളില്തന്നെയാണ് മഞ്ജു. ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് കലക്ടറുടെ വേഷത്തിലുമെത്തുന്നു. ജോജൂ ജോര്‍ജും നെടുമുടി വേണുവും ചിത്രത്തിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയ എല്ലാവര്ക്കും മഞ്ജു നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണം സുജാത, ഒടിയന്, ആമി എന്നിങ്ങനെ നിരവധി സിനിമകളുടെ തിരക്കുകളിലാണ് മഞ്ജു.
https://www.youtube.com/watch?v=dkbanuhxlDc
