മംഗളൂരു: മംഗളൂരുവില്‍ ബൈക്ക് ബാരിക്കേഡിലിടിച്ച് യുവാവ് മരിച്ചു. ദേര്‍ലക്കട്ടയിലെ റോഡില്‍ വച്ചിരുന്ന ബാരിക്കേഡിലേക് ഇടിച്ചു യുവാവ് മരിച്ചു. മുക്വേ സിബ്ര സ്വദേശി ആദം സാഹിബിന്റെ മകന് അനീസ്(21 )ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദേര്‍ളക്കട്ട സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച യുവാവ് സംഭവ ല സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
മംഗളൂരുവില്‍ നിയന്ത്രണം വിട്ട ബൈക്ക് ബാരിക്കേഡിലിടിച്ച് യുവാവ് മരിച്ചു