മംഗളൂരു നഗരത്തില്‍ വന്‍ തീപിടുത്തം; ഫയര്‍ഫോഴ്‌സിൻ്റെ അവസരോചിത ഇടപെടല്‍ ദുരന്തമൊഴിവായി

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരു നഗരത്തില്‍ വന്‍ തീപിടുത്തം; ഫയര്‍ഫോഴ്‌സിൻ്റെ അവസരോചിത ഇടപെടല്‍ ദുരന്തമൊഴിവായി

മംഗളൂരു: നഗരത്തിലെ ഓട്ടോമൊബൈല്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ആളപായമില്ല. ബന്ദറിലെ ബിബി അലിബി റോഡിനു സമീപത്തെ ഗോഡൗണിനാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തീപിടിച്ചത്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഓട്ടോമൊബൈല്‍ സ്‌പേയര്‍ പാര്‍ട്ട്‌സും മറ്റും പൂര്‍ണമായും അഗ്നിക്കിരയായി. ഗോഡൗണിന് സമീപത്തെ മാലിന്യത്തിനാണ് ആദ്യം തീപിടിച്ചത്.പിന്നീട് ഗോഡൗണിലേക്കു പടരുകയായിരുന്നു. തീപിടുത്തം കണ്ട പരിസരവാസികള്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവസരോചിതമായ ഇടപെടലിലൂടെ ദുരന്തമൊഴിവായി.മറ്റുകടകളിലേക്കും തീപടരുന്നതിന് മുമ്പുതന്നെ ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. രണ്ടുമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ഫയര്‍ഫോഴസ് തീയണച്ചു. പതിനഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. ബന്ദര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares