ഭർത്താവ് മുസ്ലിം ഭാര്യ ഹിന്ദു അതുകൊണ്ടാണ് ഇവർക്ക് ഈ ദുർവിധി ഉണ്ടായത്; ബംഗളുരുവിൽ മലയാളി ദമ്പതികൾ നേരിട്ട ദുരനുഭവം.

  • Post category:news
  • Reading time:1 min read
You are currently viewing ഭർത്താവ് മുസ്ലിം ഭാര്യ ഹിന്ദു അതുകൊണ്ടാണ് ഇവർക്ക് ഈ ദുർവിധി ഉണ്ടായത്; ബംഗളുരുവിൽ മലയാളി ദമ്പതികൾ നേരിട്ട ദുരനുഭവം.

ബംഗളൂരു: മലയാളി ദമ്പതികൾക്ക് ഹോട്ടലിൽ മുറി നിഷേധിച്ച സംഭവം വിവാദമായി. വിത്യസ്ത മതസ്ഥരായ തിരുവനന്തപുരം സ്വദേശി ഷഫീഖ് സുബൈദ ഹക്കിം ഭാര്യ ഡി.വി ദിവ്യ എന്നിവരെയാണ് ഹോട്ടലില്‍ റൂമില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടത്. കർണാടക ബംഗളൂരുവിലായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകനായ ഷഫീഖ് ഭാര്യ ദിവ്യയോടപ്പം ഒരു അഭിമുഖത്തിനെത്തിയതായിരുന്നു ബംഗളൂരുവിൽ. റൂമെടുക്കാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ ഹോട്ടലില്‍ ഉള്ളവര്‍ തന്റെ ഐഡി കാര്‍ഡ് വാങ്ങിയെന്നും അതിനു ശേഷം ഭാര്യ ദിവ്യയുടെ കാര്‍ഡ് വാങ്ങിയെന്നും ഷഫീക്ക് പറയുന്നു. എന്നിട്ട് പേര് കണ്ട് ഞെട്ടിയ ഹോട്ടലുകാര്‍ മുസ്ലീമിനും ഹിന്ദുവിനും ഒന്നിച്ച്‌ റൂം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഫഫീഖ് പറയുന്നു.

ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷെഫീഖ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹോട്ടലുകാര്‍ തയ്യാറായില്ലെന്നും അതുകൊണ്ടുതന്നെ ഏറെ നേരം വാക്കു തര്‍ക്കം ഉണ്ടായി എന്നും ഫഫീഖ് പറയുന്നു. പിന്നീട് മറ്റൊരു ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഹോട്ടലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഈ ദമ്പതികൾ.

0Shares