തായ്ലന്ഡ്: ഫെയ്സ്ബുക്ക് ലൈവിലൂടെ തന്റെ 11 മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്തു.തായ്ലന്ഡിലെ വുട്ടിസാന്‍ വോങ്തലായ് ആണ് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം പുറത്തുവിട്ടത്. ഭാര്യയുമായി വഴക്കിട്ട യുവാവ് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ഇത്തരമൊരു കടുംകൈ ചെയ്തത്. എന്നാല്‍ 11 മാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ഫെയ്സ്ബുക്കില്‍ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ലൈവായി കാണിച്ചിട്ടില്ലെന്നും ‘ദ നേഷന്‍’ എന്ന തായ്ലന്ഡ് വെബ്സൈറ്റ് വെളിപ്പെടുത്തി.

ഇവരുടെ ഒരു ബന്ധുവാണ് ആത്മഹത്യ ദൃശ്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. എന്നാല്‍, പൊലീസെത്തുമ്പോഴേക്കും പിതാവും മകളും ഇഹലോകം വെടിഞ്ഞു. സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ഫെയ്സ്ബുക്ക് കമ്പനി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ തായ്ലന്ഡ് പൊലീസ് സംഭവം ഫെയ്സ്ബുക്കില്‍ അറിയിച്ചത്്. അതിനുശേഷം വിഡിയോ നീക്കംചെയ്യുമ്പാഴേക്കും 2500ഓളം പേര് അത് കണ്ടുകഴിഞ്ഞിരുന്നു. യൂട്യൂബില്‍ പിന്നെയും വീഡിയോ തുടര്‍ന്നു. ഇക്കാര്യം ന്യൂസ് ചാനലായ ബി.ബി.സി യൂട്യൂബിനെ അറിയിക്കുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയുമായിരുന്നു.