ചെന്നൈ: ഭര്‍ത്താവും വ്യവസായിയുമായ ഇന്ദിരാകുമാറില് നിന്ന് ജീവനാംശം ആവശ്യപ്പെട്ട് നടി രംഭ ഹൈക്കോടതിയില്‍. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന രംഭയ്ക്ക് രണ്ട് മക്കളുടെയും ചെലവ് താങ്ങാനാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. 2010ല്‍ വിവാഹിതയായ രംഭ നാളുകളായി ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് കഴിയുകയായിരുന്നു.
എന്നാല്‍ മക്കളെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയാത്തതിനാല്‍ താരം വീണ്ടും ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായെങ്കിലും ഇപ്പോള്‍ ഇന്ദിരാകുമാര്‍ സ്വീകരിക്കുന്നില്ലെന്നാണ് രംഭ ഉന്നയിക്കുന്നത്. ഒന്നുകില്‍ തന്നെ സ്വീകരിക്കുക. അല്ലാത്ത പക്ഷം മാസം 2 ലക്ഷം രൂപ ജീവനാംശം നല്‍കുക എന്നതാണ് രംഭ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.