
രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താല്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കത്തിക്കുകയായിരുന്നു. ഭക്ഷണത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്‍റെ പ്രവൃത്തിയില്‍ ഞെട്ടിയിരിക്കുകയാണ് പോലീസ്. 20 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവത്തില്‍ ഭര്‍ത്താവ് വിവേക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രുചിയില്ലെന്നാരോപിച്ച് വിവേക് പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.
ഇതിന്‍റെ ദേഷ്യത്തിലാണ് കിടന്നുറങ്ങിയിരുന്ന ഭാര്യയുടെ ദേഹത്ത് തീ കൊളുത്തിയത്. പൊള്ളലേറ്റു നിലവിളിച്ച യുവതിയെ വിവേകിന്‍റെ മാതാപിതാക്കളാണ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
