ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ സെലിബ്രേറ്റി അമ്മമാര്‍ നൃത്തം ചെയ്തു; വീഡിയോ വൈറലായി

  • Post category:news
  • Reading time:1 min read
You are currently viewing ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ സെലിബ്രേറ്റി അമ്മമാര്‍ നൃത്തം ചെയ്തു; വീഡിയോ വൈറലായി

മുംബൈ: ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും പ്രതിശ്രുത വരന്‍ നിക്ക് ജോനാസും ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും വിവാഹനിശ്ചയച്ചടങ്ങിലെ വീഡിയോ പുറത്തുവന്നു. നിശ്ചയച്ചടങ്ങില്‍ പഞ്ചാബി നൃത്തത്തിനൊത്ത് പ്രിയങ്കയുടെ അമ്മ മധുമാലതി ചുവടുവയ്ക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. പഞ്ചാബി നൃത്തം അത്ര പരിചയമില്ലാത്ത നിക്കിന്റെ അമ്മ ഡിനൈസ് ജോനാസിന് മധുമാലതി ചുവടുകള്‍ പഠിപ്പിച്ച് നല്‍കുകയാണ്.

ഡിനൈസ് ജോനാസ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനേഴിനായിരുന്നു വിവാഹനിശ്ചയം നടന്നത്. മുംബൈയിലെത്തിയ നിക്കും കുടുംബവും പ്രിയങ്കയുടെ കുടുംബത്തിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തു. പിന്നീട് ചടങ്ങിനുശേഷം കുടുംബാംഗങ്ങള്‍ മുംബൈയിലെ അനാഥാലയം സന്ദര്‍ശിക്കുകയും ചെയ്തു.

0Shares